ഇടുക്കിയില്‍ കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 12 സെപ്‌റ്റംബര്‍ 2022 (09:02 IST)
ഇടുക്കിയില്‍ കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്. നേരിയമംഗലം ചാക്കോച്ചി വളവിലാണ് കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞത്. ഇന്ന് രാവിലെ എറണാകുളത്തുനിന്ന് മൂന്നാറിലേക്ക് പോയ ബസ്സാണ് അപകടത്തില്‍പ്പെട്ടത്.

വാഹനത്തിന്റെ ടയര്‍ പൊട്ടിയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ അഞ്ചോളം പേര്‍ക്കാണ് പരിക്കേറ്റിലുള്ളത്. ഇവരില്‍ പലരുടെയും നില ഗുരുതരമാണെന്നാണ് വിവരം. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :