സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 12 സെപ്‌റ്റംബര്‍ 2022 (08:53 IST)
പാക്കിസ്ഥാന് വേണ്ടി എല്ലാ രാജ്യങ്ങളും ഒരുമിക്കണമെന്ന് ഐക്യരാഷ്ട്രസഭ. ഐക്യരാഷ്ട്ര സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് ആണ് ഇക്കാര്യം പറഞ്ഞത്. അദ്ദേഹം കറാച്ചിയില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പാകിസ്ഥാനില്‍ വെള്ളപ്പൊക്കം കനത്ത നാശനഷ്ടങ്ങളാണ് വരുത്തിയിട്ടുള്ളത്.
ലോകത്തിലെ നിരവധി ദുരന്തങ്ങള്‍ താന്‍ നേരിട്ട് കണ്ടിട്ടുണ്ടെന്നും എന്നാല്‍ ഇപ്പോള്‍ പാകിസ്ഥാനിലെ വെള്ളപ്പൊക്കത്തിന് സമാനമായ മറ്റൊരു ദുരന്തവും ഇതുവരെ കണ്ടിട്ടില്ലെന്നും ഇത് വിവരിക്കാന്‍ സാധിക്കാത്തതാണെന്നും അദ്ദേഹം പറഞ്ഞു.