സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 12 സെപ്‌റ്റംബര്‍ 2022 (08:46 IST)
ഇറാഖില്‍ 11 ഐഎസ് ഭീകരരെ സൈന്യം വധിച്ചു. കിഴക്കന്‍ ഇറാഖില്‍ നടത്തിയ വ്യോമ ആക്രമണത്തിലാണ് ഭീകരവാദികള്‍ കൊല്ലപ്പെട്ടതെന്ന് ഇറാഖ് സൈന്യം അറിയിച്ചു. ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ദിയാലയില്‍ ഇറാഖ് സൈന്യത്തിന്റെ വിമാനങ്ങള്‍ നിരീക്ഷണം നടത്തിയിരുന്നു.
ഇറാഖി ജോയിന്റ് ഓപ്പറേഷന്‍ കമാന്‍ഡ് മാധ്യമങ്ങളോടാണ് ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി രാജ്യത്ത് ഐഎസ് ഭീകരവാദികള്‍ നടത്തുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് എതിരെ ശക്തമായി തിരിച്ചടി നല്‍കുകയാണ് സൈന്യം.