മൂവാറ്റുപുഴയില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 12 സെപ്‌റ്റംബര്‍ 2022 (08:20 IST)
മൂവാറ്റുപുഴയില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു. വാഹനത്തിന്റെ ഉടമയായ ഈരാറ്റുപേട്ട സ്വദേശിയും രണ്ടു കുട്ടികളും ഡ്രൈവറും ആണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. വാഴക്കുളം സൗത്ത് ഇന്ത്യന്‍ ബാങ്കിന് മുമ്പില്‍ ആയിരുന്നു സംഭവം. കാറിന്റെ ബോണറ്റില്‍ നിന്ന് പോവുക ഉയരുന്നത് കണ്ടു വാഹനം വഴിയരിയില്‍ നിര്‍ത്തുകയായിരുന്നു.

പിന്നാലെ പരിശോധിച്ചപ്പോള്‍ വാഹനത്തിന് തീ പിടിച്ചതാണ് എന്ന് മനസ്സിലായി. ഉടന്‍ തന്നെ വാഹനത്തില്‍ നിന്ന് രേഖകളും ബാഗും മറ്റു വസ്തുക്കളും നീക്കം ചെയ്തു. കല്ലൂര്‍ക്കാട് നിന്ന് അഗ്നിരക്ഷാസേനാ അംഗങ്ങള്‍ എത്തിയാണ് കാറിന്റെ തീയണച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :