സിആര്‍ രവിചന്ദ്രന്‍|
Last Modified ഞായര്‍, 11 സെപ്‌റ്റംബര്‍ 2022 (15:37 IST)
ശാസ്താംകോട്ടയില്‍ കഴിഞ്ഞദിവസം രണ്ടു വീട്ടമ്മമാരെ കടിച്ച തെരുവ് നായ ചത്തു. നായക്ക് പേവിഷബാധ എന്ന് സംശയിക്കുന്നു. ശാസ്താംകോട്ടയിലെ പതിനാറാം വാര്‍ഡിലെ വീട്ടമ്മമാരെയാണ് നായ കടിച്ചത്. ഇവര്‍ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പ്രദേശത്തെ വളര്‍ത്തുമൃഗങ്ങളെയും മറ്റു നായകളെയും ഇതേ നായ കടിച്ചിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. നായക്ക് പേവിഷബാധയുണ്ടെന്നാണ് ഇപ്പോള്‍ സംശയിക്കുന്നത്.
അതേസമയം കോഴിക്കോട് ആറാം ക്ലാസ് വിദ്യാര്‍ത്ഥിയെ തെരുവുനായ കടിച്ചു. കോഴിക്കോട് വിലങ്ങാട് സ്വദേശി ജയന്റെ മകന്‍ ജയസൂര്യയെയാണ് നായ കടിച്ചത്. സഹോദരനോടൊപ്പം കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് പോകുമ്പോഴാണ് സംഭവം. പരിക്കേറ്റ കുട്ടിയെ നാദാപുരം ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.