കെഎസ്ആര്‍ടിസി ടിക്കറ്റ് വരുമാനത്തില്‍ സര്‍വകാല റെക്കോര്‍ഡ്. തിങ്കളാഴ്ച മാത്രം 10 കോടി രൂപയാണ് കെഎസ്ആര്‍ടിസി വരുമാനമായി നേടിയത്. ടിക്കറ്റ് വരുമാനമായി 10.77 കോടി രൂപയും ടിക്കറ്റിതര വരുമാനമായി 0.76 കോടി രൂപയും അടക്കം 11.53 കോടി രൂപയാണ് തിങ്കളാഴ്ച കെഎസ്ആര്‍ടിസി നേടിയത്.
ജീവനക്കാരുടെയും സൂപ്പര്‍വൈസര്‍മാരുടെയും ഓഫീസര്‍മാരുടെയും കൂട്ടായ പരിശ്രമങ്ങലാണ് തുടര്‍ച്ചയായി മികച്ച വരുമാനം നേടാന്‍ കെഎസ്ആര്‍ടിസിക്ക് സഹായകമായതെന്ന് എം ഡി ഡോ പി എസ് പ്രമോജ് ശങ്കര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 16ന് 8.57 കോടി രൂപയായിരുന്നു കെഎസ്ആര്‍ടിസിയുടെ ടിക്കറ്റ് വരുമാനം. പുതിയ ബസുകളുടെ വരവും സേവനങ്ങളില്‍ കൊണ്ടുവന്ന ഗുണപരമായ മാറ്റങ്ങളും യാത്രക്കാര്‍ക്കിടയില്‍ സ്വീകാര്യത ഉയര്‍ത്തിയതായും അദ്ദേഹം പറഞ്ഞു.