അഭിറാം മനോഹർ|
Last Modified തിങ്കള്‍, 15 ഡിസംബര്‍ 2025 (11:58 IST)
എറണാകുളം ശിവക്ഷേത്രത്തിലെ ഉത്സവത്തിന്റെ കൂപ്പണ്‍ വിതരണ ഉദ്ഘാടനത്തില്‍ നിന്ന് നടന്‍ ദിലീപിനെ ഒഴിവാക്കി. ഉദ്ഘാടനത്തിന്‍ സംഘാടകര്‍ ദിലീപിനെ ക്ഷണിച്ചതില്‍ വലിയ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ക്ഷേത്രഭരണസമിതിയുടെ തീരുമാനം.
ജനുവരി 23നാണ് എറണാകുളം ശിവക്ഷേത്രത്തിലെ ഉത്സവം ആരംഭിക്കുന്നത്. ഇതിനോടനുബന്ധിച്ചുള്ള കൂപ്പണ്‍ ഉദ്ഘാടന ചടങ്ങുകള്‍ ചൊവ്വാഴ്ച വൈകുന്നേരം 6.30ന് നടത്താനാണ് തീരുമാനിച്ചിരുന്നത്. ആദ്യ കൂപ്പണ്‍ ഏറ്റുവാങ്ങാന്‍ നടന്‍ ദിലീപിനെയാണ് തീരുമാനിച്ചിരുന്നത്. ഇത് സംബന്ധിച്ച് നോട്ടീസുകളും പോസ്റ്ററുകളും അച്ചടിക്കുകയും ചെയ്തു. എന്നാല്‍ തീരുമാനവുമായി ബന്ധപ്പെട്ട് സമിതിക്കുള്ളില്‍ തന്നെ പ്രതിഷേധം ഉയര്‍ന്നു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിലും അതൃപ്തി വന്നതോടെ തീരുമാനം മാറ്റുകയായിരുന്നു. ചൊവ്വാഴ്ച നടക്കുന്ന ചടങ്ങില്‍ മേല്‍ശാന്തിയാകും ആദ്യ കൂപ്പണ്‍ ഏറ്റുവാങ്ങുക.