തിരുവനന്തപുരം|
jibin|
Last Updated:
വെള്ളി, 22 മെയ് 2015 (10:42 IST)
പാര്‍ട്ടിയിലുണ്ടായ പരസ്യ തര്‍ക്കങ്ങള്‍ക്ക് ശേഷം നിര്‍ണായകമായ സര്‍ക്കാര്‍ കെപിസിസി ഏകോപന സമിതി ഇന്ന് ചേരും. മലബാര്‍ സിമന്റ്‌സ് കേസില്‍ എളമരം കരീമിനെതിരായ അന്വേഷണം, വിഴിഞ്ഞം തുറമുഖ പദ്ധതി വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും. വൈകീട്ട് ഏഴു മണിക്ക് ഇന്ദിരാഭവനിലാണ് യോഗം.
കരീമിനെതിരെ സിബിഐ അന്വേഷണം വേണമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ ആവശ്യപ്പെട്ടിരുന്നു. ഏത് അന്വേഷണം വേണമെന്നതിലെ പാര്‍ട്ടി നിലപാട് യോഗം തീരുമാനിക്കും.വിഴിഞ്ഞം തുറമുഖ പദ്ധതി അദാനി ഗ്രൂപ്പിന് കൈമാറമെന്ന കാര്യത്തില്‍ ഏകദേശ ധാരണയായിട്ടുണ്ട്. പദ്ധതി നടത്തിപ്പിനെതിരെയുണ്ടായ സംശയങ്ങളും ആരോപണങ്ങളും ചര്‍ച്ചയാകും. സര്‍വകക്ഷിയോഗത്തിലെടുക്കേണ്ട നിലപാടും തീരുമാനിക്കും.