മാതാ ജെറ്റ്, ഈ ബസ്സ് നിസാരക്കാരനല്ല, തണ്ണീര്‍മത്തന്‍ ദിനങ്ങളില്‍ കണ്ടത് ഓര്‍മ്മയില്ലേ ?

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 22 ഫെബ്രുവരി 2022 (15:03 IST)

'അജഗജാന്തരം' കണ്ടവരാരും ആന്റണി വര്‍ഗീസിനൊപ്പം അഭിനയിച്ച ആന പാപ്പാനെ മറന്നുകാണില്ല. മലയാള സിനിമയില്‍ പതിയെ തന്റെതായ ഇടം കണ്ടെത്താന്‍ ശ്രമിക്കുന്ന നടനായ കിച്ചു ടെല്ലസ് ആണ് ആ താരം.തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന സിനിമയിലെ മാതാ ജെറ്റ് എന്ന പേരിലുള്ള ബസ്സിന്റെ ഇന്നത്തെ അവസ്ഥയെക്കുറിച്ച് പറയുകയാണ് കിച്ചു.

'ചാലക്കുടി-അതിരപ്പിള്ളി-പുളിയിലപ്പാറ റൂട്ടില്‍ സര്‍വ്വീസ് നടത്തിയിരുന്ന ചാലക്കുടിക്കാരുടെ സ്വന്തം' മാതാ ജെറ്റ്.'. 'തണ്ണീര്‍മത്തന്‍ ദിനങ്ങള്‍' എന്ന സിനിമയില്‍ ഭാഗമായി,സിനിമയിലെ ജെയ്‌സന്‍ പറയുന്ന 'സസ്പെന്‍ഷന്‍ പോരാ... തല്ലിപൊളി വണ്ടിയാണ്... മാതാ ജെറ്റ് വിളിക്കായിരുന്നു' എന്ന ഹിറ്റ് fame ആയ ബസ്...


മാതാ ജെറ്റിന്റെ ഡ്രൈവറായി. ഞാനും... ഒന്നു മിന്നിയാരുന്നു.....
എന്നാല്‍ കോവിഡിന്റെ വരവോട് കൂടി എല്ലാം തകര്‍ന്നു ഓട്ടം അവസാനിപ്പിച്ചു ഏഴാറ്റുമുഖത്ത് റോഡ് സൈഡില്‍ ആര്‍ക്കും വേണ്ടാതെ മഴയും, വെയിലും കൊണ്ട് കിടക്കുന്ന മാതാ ജെറ്റിന്റെ' ഇപ്പോഴത്തെ അവസ്ഥ കണ്ടപ്പോള്‍ ചെറിയൊരു വെഷമം'-കിച്ചു ടെല്ലസ് കുറിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :