അനുബന്ധ വാര്‍ത്തകള്‍
- യൂറോപ്പിലെ സ്വകാര്യത ചട്ടങ്ങളിൽ വലഞ്ഞ് മെറ്റ, ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും അടച്ചുപൂട്ടുമോ?
- 'ടേക്ക് എ ബ്രേക്ക്' ഫീച്ചർ ആഗോളതലത്തിൽ അവതരിപ്പിച്ച് ഇൻസ്റ്റഗ്രം
- ദിവസവും എത്രയോ കോഴികളാണ് ഇൻബോക്സിൽ ചത്തുവീഴുന്നത്: അമേയ മാത്യു
- ഞങ്ങൾ ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുന്നു, പ്രചരിക്കുന്നത് കെട്ടുക്കഥകൾ: ഭാമ
- എന്റെ കരുത്തിന്റെ നേടുന്തൂണുകൾ, സഹോദരിമാരെക്കുറിച്ച് വൈകാരിക പോസ്റ്റുമായി കത്രീന
ഒരു പെണ്ണിന്റെ മാറിലെ തുണി ഒരല്പം മാറി കിടന്നാൽ ഒന്ന് കണ്ണോടിക്കാത്ത സദാചാര വാദികൾ ആരേലും ഇന്നീ നാട്ടിലുണ്ടോ?
സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കുന്ന ചിത്രങ്ങൾക്ക് താഴെ സദാചാര കമന്റുമായി വരുന്നവർക്ക് കിടിലൻ മറുപടി നൽകി നടി അമേയ മാത്യു. തന്റെ ഏറ്റവും പുതിയ ചിത്രത്തിന് നൽകിയ അടിക്കുറിപ്പിലാണ് നടി സദാചാരവാദികളെ ചോദ്യം ചെയ്യുന്നത്.
ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രത്തിന് #സദാചാരം, ഒരു പെണ്ണിന്റെ മാറിലെ തുണി ഒരല്പം മാറി കിടന്നാൽ ഒന്ന് കണ്ണോടിക്കാത്ത സദാചാര വാദികൾ ആരേലും ഇന്നീ നാട്ടിലുണ്ടോ? എന്ന ക്യാപ്‌ഷനാണ് നടി നൽകിയിരിക്കുന്നത്. നിറയെ കമന്റുകളാണ് ചിത്രത്തിന് കീഴിൽ വന്നിരിക്കുന്നത്.
ഒരു പഴയ ബോംബ് കഥ, ആട് 2 എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ താരമാണ് അമേയ. വൂൾഫ്,ദ പ്രീസ്റ്റ് തുടങ്ങിയ സിനിമകളാണ് നടിയുടേതായി ഏറ്റവും അവസാനം റിലീസ് ചെയ്‌ത ചിത്രങ്ങൾ.