22.02.2022: കല്യാണി പ്രിയദര്‍ശന് ഇന്ന് ഇത്തിരി സ്‌പെഷ്യലാണ്, എന്താണെന്ന് അറിയേണ്ടേ ?

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 22 ഫെബ്രുവരി 2022 (17:04 IST)

ഇന്ന് 22.02.2022. രണ്ടുകളുടെ ഈ ദിനത്തില്‍ തെന്നിന്ത്യന്‍ താരം കല്യാണി പ്രിയദര്‍ശന് സന്തോഷകരമായ ഒരു കാര്യം പറയാനുണ്ട്.


നടി ഇന്ന് (ഫെബ്രുവരി 22) ഇന്‍സ്റ്റാഗ്രാമില്‍ 2.2 ദശലക്ഷം ഫോളോവേഴ്സുളള താരമായി മാറി. സോഷ്യല്‍ മീഡിയയിലൂടെ തന്റെ സന്തോഷം കല്യാണി പ്രിയദര്‍ശന്‍ പങ്കുവെച്ചു.
ടോവിനോയും കല്യാണി പ്രിയദര്‍ശനും ആദ്യമായി ഒന്നിക്കുന്ന തല്ലുമാല ചിത്രീകരണം പുരോഗമിക്കുകയാണ്. ഷൈന്‍ ടോം ചാക്കോ,ചെമ്പന്‍ വിനോദ് ജോസ്, ജോണി ആന്റണി, ഓസ്റ്റിന്‍, അസിം ജമാല്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :