1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Death Cheruthoni Vazhathoppu

വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

Death
ഇടുക്കി: ചെറുതോണിയിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വാഴത്തോപ്പ് നെല്ലിക്കുന്നേൽ രാജപ്പന്റെ ഭാര്യ ഗൗരിയെയാണ് വീടിനോട് ചേർന്നുള്ള പുരയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഗൗരിയെ മരിച്ച നിലയിൽ ആദ്യം കണ്ടത് ഭർത്താവ് രാജപ്പനാണ്. ഇവരെ അയൽവാസികൾ ഇടുക്കി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഗൗരിയുടെ ആഭരണങ്ങൾ വീട്ടിനുള്ളിൽ ഊരിവച്ചിരുന്നു. എന്നാൽ ഭർത്താവ് വീട്ടിൽ ഇല്ലാതിരുന്നപ്പോഴാണ് സംഭവം എന്നാണു സൂചന.

മൃതദേഹത്തിനടുത്ത് ഒരു കൈലിമുണ്ട് കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ കഴുത്തിൽ ഒരു ചെറിയ മുറിവ് കണ്ടെത്തിയതാണ് ദുരൂഹതയ്ക്ക് ഇടയാക്കിയത്. മൃതദേഹം പോസ്റ്റ് മോർട്ടം നടത്താനുള്ള തയ്യാറെടുപ്പിലാണ് പോലീസ്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. 
അടുത്ത ലേഖനം
നിരോധിത പുകയില ഉൽപ്പന്ന വിൽപ്പന: വ്യാപാരി അറസ്റ്റിൽ