1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kozhikode Nesw Kerala

കോഴിക്കോട് നിന്ന് തട്ടിക്കൊണ്ട് പോകപ്പെട്ട യുവാവ് തിരിച്ചെത്തി

Kozhikode
കോഴിക്കോട് നിന്ന് തട്ടിക്കൊണ്ട് പോകപ്പെട്ട യുവാവ് തിരിച്ചെത്തി. മുത്താമ്പി തോണിയാടത്ത് ഹനീഫയെന്ന 33കാരനാണ് തിരിച്ചെത്തിയത്. സംഭവത്തിനു പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമാണെന്നാണ് സംശയിക്കുന്നത്. മൂന്നുമാസം മുന്‍പാണ് ഇയാള്‍ ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയത്. 
ഇയാളെ അഞ്ചംഗസംഘമാണ് തട്ടിക്കൊണ്ടുപോയത്. ഇതുസംബന്ധിച്ച് ഹനീഫയുടെ സഹോദരനാണ് പൊലീസില്‍ പരാതി നല്‍കിയത്. 
 
കഴിഞ്ഞ ദിവസം രാത്രി വഴിയാരുകില്‍ നിന്ന ഹനീഫയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോകുകയായിരുന്നു. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
പ്ലസ് വണ്‍ പ്രവേശനത്തിന് 10ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍