1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Engineering students accident death case

മദ്യപിച്ച് വാഹനമോടിച്ച് എഞ്ചിനിയറിങ് വിദ്യാര്‍ത്ഥികളുടെ മരണത്തിനിടയാക്കിയ ഡ്രൈവര്‍ പിടിയില്‍

Engineering Students
മദ്യപിച്ച് വാഹനമോടിച്ച് എഞ്ചിനിയറിങ് വിദ്യാര്‍ത്ഥികളുടെ മരണത്തിനിടയാക്കിയ ഡ്രൈവര്‍ പിടിയില്‍. മഞ്ഞക്കാല ലക്ഷ്മി നിവാസില്‍ ലാല്‍കുമാറാണ് അറസ്റ്റിലായത്. കുന്നിക്കോട് പൊലീസാണ് ഇയാളെ അറസ്റ്റുചെയ്തത്. അതേസമയം ഇയാള്‍ക്കൊപ്പം കാറിലുണ്ടായിരുന്ന റോയി എന്നയാള്‍ അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാളെയും അറസ്റ്റുചെയ്യും.
 
പ്രതികള്‍ക്കെതിരെ നരഹത്യക്കാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഈമാസം 12നുണ്ടായ അപകടത്തില്‍ എഞ്ചിനിയറിങ് വിദ്യാര്‍ത്ഥികളായ ഗോവിന്ദ്, ചൈതന്യ എന്നിവരാണ് മരണപ്പെട്ടിരുന്നത്. തിരുവനന്തപുരം സിഇടി എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികളായിരുന്നു ഇവര്‍.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
സ്വാതന്ത്ര്യദിനാഘോഷത്തിൽ മന്ത്രിയും കളക്ടറും പോലീസ് മേധാവിയും വനിതകൾ