ലഹരിക്കടത്ത് : 32 കിലോ കഞ്ചാവുമായി ഏഴ് ഒഡീസാ സ്വദേശികൾ പിടിയിൽ

എ കെ ജെ അയ്യര്‍| Last Modified തിങ്കള്‍, 11 ഡിസം‌ബര്‍ 2023 (18:35 IST)
കോഴിക്കോട്: പുതുവർഷം ആഘോഷത്തിന് വിൽപ്പനയ്ക്കായി എത്തിച്ച 32 കിലോ കഞ്ചാവുമായി ഏഴ് ഒഡീസാ സ്വദേശികൾ പിടിയിലായി. സ്വദേശികളായ സുനിൽ കാന്ത സാഹു, സഞ്ജയ് റാണാ, ബിജിത്ര മിശ്ര, നിലാമണി സാഹു, ആനന്ദ് കുമാർ സാഹു, ബസന്ത് കുമാർ സാഹു, കൃഷ്ണ ചന്ദ്രബാരിക്ക് എന്നിവരാണ് പിടിയിലായത്.

അസിസ്റ്റന്റ് കമ്മീഷണർ പി.ബിജുരാജിന്റെ നേതൃത്വത്തിലുള്ള പോലീസും സിറ്റി ക്രൈം വിഭാഗവും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. വിപണയിൽ പിടികൂടിയ കഞ്ചാവിന് 20 ലക്ഷം രൂപ വിലമതിക്കും എന്നാണു പോലീസ് പറഞ്ഞത്.

ഒഡീഷയിൽ നിന്ന് കഞ്ചാവുമായി സംഘം കോഴിക്കോട്ടേക്ക് ട്രെയിനിൽ വരുന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു റെയ്ഡ്. വാടക വീട് കേന്ദ്രീകരിച്ചു കഞ്ചാവ് സംഭവിക്കുന്നതായും വിവരം ലഭിച്ചിരുന്നു. സംഘം താമസിച്ച എരഞ്ഞിക്കലിലെ വീട്ടിൽ നടത്തിയ റെയ്ഡിലും കഞ്ചാവ് പിടികൂടിയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :