എ കെ ജെ അയ്യർ|
Last Modified ഞായര്‍, 3 ഡിസംബര്‍ 2023 (15:50 IST)
തിരുവനന്തപുരം: അനന്തപുരി എക്സ്പ്രസ്സിൽ തലസ്ഥാന നഗരിയിൽ വന്നിറങ്ങിയ നാല് പേരിൽ നിന്നായി പതിമൂന്നു കിലോ കഞ്ചാവ് പിടിച്ചു. ബീമാപ്പള്ളി സ്വദേശി അൻസാരി, ശരീഫ്, ഓട്ടോഡ്രൈവർ ഫൈസ, ബാലരാമപുരം സ്വദേശി സജീർ എന്നിവരെയാണ് ഞായറാഴ്ച രാവിലെ പത്ത് മണിയോടെ എക്സൈസ് സംഘം പിടികൂടിയത്.
ട്രോളി ബാഗുമായി ട്രെയിനിൽ വന്നിറങ്ങിയ ഇവർ പവർ ഹൌസ് റോഡിൽ വച്ച് ഓട്ടോറിക്ഷയിൽ കയറുന്നതിനിടെയാണ് പിടിയിലായത്.
എക്സൈസ് വകുപ്പിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്‌പെഷ്യൽ വിഭാഗം നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. പിടിയിലായ പ്രതികളെല്ലാവരും തന്നെ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരാണെന്ന് പോലീസ് വെളിപ്പെടുത്തി.