സംസ്ഥാനത്ത് പലയിടത്തും കടല്‍ പ്രക്ഷുബ്ധം; വിവിധയിടങ്ങളില്‍ വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ടുപേരെ കാണാതായി

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 30 ജൂണ്‍ 2022 (10:52 IST)
സംസ്ഥാനത്ത് പലയിടത്തും കടല്‍ പ്രക്ഷുബ്ധം. വിവിധയിടങ്ങളില്‍ വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ടുപേരെ കാണാതായി. കോഴിക്കോട് ചാലിയത്തും കൊല്ലം അഴീക്കലിലും ആലപ്പുഴ വലിയഴീക്കലിലുമാണ് വള്ളം മറിഞ്ഞത്. ചാലിയത്തും അഴീക്കലിലും വള്ളം മറിഞ്ഞാണ് രണ്ടുപേരെ കാണാതായത്. ഇവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചു.

ചാലിയത്ത് അപകടത്തില്‍ പെട്ട ആറുപേരില്‍ അഞ്ചുപേരം ഒരു വിദേശ കപ്പലാണ് രക്ഷപ്പെടുത്തിയത്. ഇവര്‍ ഇപ്പോള്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ചാലിയത്തുനിന്ന് 20നോട്ടിക്കല്‍ അകലെയാണ് അപകടം ഉണ്ടായത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :