നെടുങ്കണ്ടം കല്ലാര്‍ എല്‍പി സ്‌കൂളിലെ 20 കുട്ടികള്‍ക്ക് തക്കാളിപ്പനി സ്ഥിരീകരിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 29 ജൂണ്‍ 2022 (08:17 IST)
നെടുങ്കണ്ടം കല്ലാര്‍ എല്‍പി സ്‌കൂളിലെ 20 കുട്ടികള്‍ക്ക് തക്കാളിപ്പനി സ്ഥിരീകരിച്ചു. എല്‍കെജി, യുകെജി ക്ലാസിലെ കുട്ടികള്‍ക്കാണ് തക്കാളിപനി സ്ഥിരീകരിച്ചത്. കുട്ടികള്‍ക്ക് പനിയും ചൊറിച്ചിലും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അധികൃതര്‍ ആരോഗ്യവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. ആരോഗ്യപ്രവര്‍ത്തകരുടെ സംഘം സ്‌കൂളിലെത്തിയാണ് കുട്ടികളെ പരിശോധിച്ചത്.

രോഗം സ്ഥിരീകരിച്ചവരില്‍ 11 കുട്ടികള്‍ നെടുങ്കണ്ടം പഞ്ചായത്ത് പരിധിയിലും ആറുപേര്‍ പാമ്പാടുംപാറ പഞ്ചായത്തിലേയും താമസക്കാരാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :