പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് വിദ്യാര്‍ത്ഥിനിയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതിക്ക് പത്തുവര്‍ഷം കഠിന തടവ്

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 29 ജൂണ്‍ 2022 (09:18 IST)
പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് വിദ്യാര്‍ത്ഥിനിയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതിക്ക് പത്തുവര്‍ഷം കഠിന തടവ്. കോഴിക്കോട് കരിവിശ്ശേരി ചിറ്റിലിപ്പാട് പറമ്പ് കൃഷ്ണ കൃപയില്‍ മുകേഷിനെയാണ് ശിക്ഷിച്ചത്. ഇന്ത്യന്‍ ശിക്ഷാ നിയമം 307,324,323,341 എന്നീവകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ വിധിച്ചത്.

പത്തുവര്‍ഷം തടവും 50000 രൂപ പിഴയുമാണ് വിധിച്ചത്. പിഴ സംഖ്യ പരാതിക്കാരിക്കാണ് നല്‍കേണ്ടത്. 2018 മെയ് പത്തിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :