അനുബന്ധ വാര്‍ത്തകള്‍
- കേരളത്തിലെ ആരോഗ്യവകുപ്പ് പുഴുവരിച്ചതായി ആക്ഷേപിച്ച് ഐഎംഎ രംഗത്തിറങ്ങിയത് കേരളത്തിലെ സ്വകാര്യാശുപത്രികള്‍ തകരുന്നതിന്റെ ദു:ഖം മൂലം: വൈദ്യമഹാസഭ
- തിരുവനന്തപുരത്ത് പുതിയ കണ്ടെയിന്മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു
- സംസ്ഥാനത്ത് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 98 ആരോഗ്യപ്രവര്‍ത്തകര്‍ക്ക്
- ശബരിമലയില്‍ തുലാമാസ പൂജാ ദിവസങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ദിവസം പരമാവധി 250 പേര്‍ക്ക് ദര്‍ശനത്തിന് അനുമതി
- കോവിഡ് സംശയിക്കുന്നവരില്‍ ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവായാല്‍ മാത്രം പോരാ!
കാമുകന്റെ അടുത്ത് എത്തിക്കാമെന്ന് പറഞ്ഞ് പതിമൂന്നുകാരിയെ പീഡിപ്പിച്ച നാല് പേര്‍ അറസ്റ്റില്‍
മുക്കത്തെ പതിമൂന്നുകാരിയെ തമിഴ്‌നാട്ടിലുള്ള കാമുകന്റെ സമീപത്തു എത്തിക്കാമെന്ന് പറഞ്ഞു കൂട്ടികൊണ്ട് പോയി ലൈംഗികമായി പീഡിപ്പിച്ച നാലംഗ സംഘത്തെ പോലീസ് അറസ്‌റ് ചെയ്തു. പെണ്‍കുട്ടിയുടെ പരിചയക്കാരായ മണാശ്ശേരി സ്വദേശി മിഥുന്‍ രാജ് (24), ചാത്തമംഗലം മലയമ്മ സ്വദേശി അഖിത്ത് രാജ് (23), മുക്കം കുറ്റിപ്പാല സ്വദേശി ജോബിന്‍ (23), പെണ്‍കുട്ടിയുടെ കാമുകനായ തമിഴ്‌നാട് ഹുസൂര്‍ കാമരാജ നഗര്‍ സ്വദേശി ധരണി (22) എന്നിവരാണ് പിടിയിലായത്.
സമൂഹ മാധ്യമം വഴി മാസങ്ങള്‍ക്ക് മുമ്പ് ധരണിയുമായി പരിചയപ്പെട്ടു. ധരണിയെ കാണാനായി തമിഴ്നാട്ടിലെ ഹൊസൂരില്‍ എത്തിക്കാമെന്ന മിഥുന്‍ രാജിന്റെ വാഗ്ദാനത്തിലാണ് പെണ്‍കുട്ടി വീണത്. കഴിഞ്ഞ വെള്ളിയാഴ്ച കുട്ടിയെ വെളുപ്പിന് വീട്ടില്‍ നിന്ന് കൊണ്ടുപോയി മണാശേരിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിനടുത്ത് വച്ച് പീഡിപ്പിച്ചു. പിന്നീട് ഇയാള്‍ മറ്റു കൂട്ടുകാര്‍ക്ക് പെണ്‍കുട്ടിയെ ഏല്‍പ്പിച്ചു കൊടുത്ത ശേഷം മുങ്ങി. ഇവര്‍ പെണ്‍കുട്ടിയെ ധരണിയെ ഏല്‍പ്പിച്ചു.
ഇതിനിടെ പെണ്‍കുട്ടിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് കൃഷ്ണഗിരി ജില്ലയിലെ കാമരാജ് നഗറില്‍ നിന്ന് പെണ്‍കുട്ടിയെയും കാമുകനെയും കസ്റ്റഡിയിലെടുത്തത്.