അനുബന്ധ വാര്‍ത്തകള്‍
- മന്ത്രി എംഎം മണിക്ക് കൊവിഡ് സ്ഥിരീകരിച്ചു
- സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
- ഷൂട്ടിങിനിടെ പരിക്ക്: ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് ടൊവിനോ തോമസ് തീവ്രപരിചരണ വിഭാഗത്തില്‍
- ഉറക്കം ശരിയാകുന്നില്ലേ ? ഈ ചായ കുടിച്ചോളു !
- സ്ത്രീകളുടെ സാമിപ്യം ഈ നക്ഷത്രക്കാരായ പുരുഷൻമാർ എപ്പോഴും ആഗ്രഹിയ്ക്കും !
കോവിഡ് സംശയിക്കുന്നവരില്‍ ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവായാല്‍ മാത്രം പോരാ!
കോവിഡ് സംശയിക്കുന്നവരില്‍ ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവ് ആയാലും ആര് ടി പി സി ആര് ടെസ്റ്റ് കൂടി നടത്താന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 10 ല്‍ താഴെ നിര്‍ത്തുന്നതിനാവശ്യമായ ശക്തമായ നടപടികള്‍ എല്ലാ ജില്ലകളിലും സ്വീകരിക്കും.
ഗര്‍ഭിണികള്‍ക്കും ഡയാലിസിസ് വേണ്ടവര്‍ക്കും കോവിഡ് പോസിറ്റീവ് ആകുന്ന സാഹചര്യത്തില്‍ അവശ്യമായ ചികിത്സാ സൗകര്യം വിലയിരുത്തുന്നതിനും അതിനനുസരിച്ച് അത് തയ്യാറാക്കുന്നതിനും നിര്‍ദ്ദേശം നല്കി. ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും വേണ്ട രീതിയില്‍ ബെഡുകള്‍ തയ്യാറാക്കുന്നതിനു വേണ്ട നടപടികളും സ്വീകരിച്ചു.
തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം, കാസര്‍ഗോഡ്, എറണാകുളം ജില്ലകളില്‍ കേസ് പെര് മില്യണ്‍ കഴിഞ്ഞ ആഴ്ചയില്‍ വര്‍ധിച്ചു. തിരുവന്തപുരം ഒഴികെയുള്ള ജില്ലകളിലെ ഡബിളിങ്ങ് റേറ്റ് കുറയുകയും ചെയ്തു. ഈ സാഹചര്യത്തില്‍ എല്ലാ ജില്ലകളിലും ലക്ഷണമുള്ള ആളുകളെ പരമാവധി കണ്ടെത്താനും ഐസോലേറ്റ് ചെയ്യാനുമുള്ള നടപടികള്‍ ത്വരിതപ്പെടുത്താന്‍ നിര്‍ദ്ദേശം നല്കി. അതോടൊപ്പം മാര്‍ക്കറ്റുകളിലും പൊതുസ്ഥലങ്ങളിലും കോവിഡ് പ്രോട്ടോക്കോള്‍ കൂടുതല്‍ കര്‍ശനമാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.