കോഴിക്കോട്|
jibin|
Last Updated:
വെള്ളി, 23 മെയ് 2014 (17:23 IST)
കല്ലായി-ഫറോക്ക് സ്റ്റേഷനുകള്‍ക്കിടയില്‍ കുണ്ടായിത്തോടില്‍ റെയില്‍പ്പാളം തകര്‍ക്കാന്‍ ശ്രമം. റെയില്‍പ്പാളത്തില്‍ ദ്വാരങ്ങള്‍ ഉണ്ടാക്കിയാണ് അട്ടിമറി ശ്രമം നടന്നിരിക്കുന്നത്. റെയില്‍പ്പാളത്തില്‍ രണ്ടിടത്തായി ഡ്രില്‍ ഉപയോഗിച്ച് 34 ദ്വാരങ്ങളാണ് നിര്‍മിച്ചിരിക്കുന്നത്.
ഒരു ഭാഗത്ത് 14 ഉം എതിര്‍ഭാഗത്ത് 20ഉം തുളകള്‍ കണ്ടത്തെി. അഞ്ച് മില്ലീമീറ്റര്‍ വലിപ്പമുള്ള തുളകള്‍ ഡ്രില്‍ ഉപയോഗിച്ച് തുളച്ചതാണ്. കാര്‍ബണ്‍ സാന്നിദ്ധ്യം കൂടുതലുള്ള ഡ്രില്‍ ആണ് തുളയ്ക്കാന്‍ ഉപയോഗിച്ചത്. റെയില്‍വേ എന്‍ജിനീയര്‍ സി സന്ദീപിന്റെ
പരാതിയില്‍ അന്വേഷണം ആരംഭിച്ചു.
മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും, റെയില്‍വേ ഇന്‍റലിജന്‍സും സ്ഥലത്തത്തെി. സഭവം അട്ടിമറി ശ്രമമാണെന്ന് റെയില്‍വേ സ്ഥിരീകരിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചു. സാധാരണ റെയിവേ നടത്തുന്ന പരിശോധനക്കിടെയാണ് ഇവ കണ്ടെത്തിയത്.