ബാങ്കോക്ക്|
Last Modified ചൊവ്വ, 20 മെയ് 2014 (10:41 IST)
രാഷ്ട്രീയ അസ്ഥിരതയില്‍ പെട്ട തായ്‌ലാന്‍ഡില്‍ പട്ടാളം ഭരണം പിടിച്ചെടുത്തു. രാജ്യത്ത് ക്രമസമാധാന പാലനത്തിനായി പട്ടാള നിയമം ഏര്‍പ്പെടുത്തിയതായി സൈന്യം അറിയിച്ചു. പട്ടാള അട്ടിമറിയല്ല, രാജ്യസുരക്ഷയ്ക്കാണ് ഭരണം ഏറ്റെടുത്തതെന്ന് സൈന്യം വ്യക്തമാക്കി. വിപുലമായ അധികാരങ്ങളാണ് സൈന്യത്തിന് നല്‍കിയിരിക്കുന്നത്. ഇടക്കാല സര്‍ക്കാര്‍ തുടരുമെന്നും സൈന്യം അറിയിച്ചു.
ടെലിവിഷന്‍ സ്‌റ്റേഷനുകളുടെ നിയന്ത്രണം സൈന്യം പിടിച്ചെടുത്തിട്ടുണ്ട്. പുതിയ നീക്കത്തില്‍ ജനങ്ങള്‍ ഭയപ്പെടേണ്ടതില്ലെന്നും ജനജീവിതം പഴയപടി തുടരുമെന്നും ടെലിവിഷനിലൂടെ സൈന്യം വ്യക്തമാക്കി. എന്നാല്‍ സൈന്യവുമായി സര്‍ക്കാര്‍ കൂടിയാലോചിട്ടില്ലെന്ന് ഇടക്കാാല പ്രധാനമന്ത്രിയുടെ മുഖ്യ സുരക്ഷാ ഉപദേഷ്ടാവ് അറിയിച്ചു.
സര്‍ക്കാരിനെ പ്രധാനമന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് നാളുകളായി പ്രതിപക്ഷം പ്രക്ഷോഭം നടത്തിയിരുന്നതിനിടെയാണ് പ്രധാനമന്ത്രി യിങ്‌ലക് ഷിനവത്രയെയും മന്ത്രിമാരെയും കോടതി പുറത്താക്കിയത്. 2006-ലും സൈന്യം രാജ്യത്ത് ഭരണം പിടിച്ചെടുത്തിരുന്നു.