സിഎന്‍ ബാലകൃഷ്ണന്റെ പരാമര്‍ശം പാടില്ലായിരുന്നു: ചെന്നിത്തല

കോഴിക്കോട്:| jibin| Last Modified വെള്ളി, 23 മെയ് 2014 (14:26 IST)
കഴിഞ്ഞ ദിവസം സിഎന്‍ ബാലകൃഷ്ണന്‍ നടത്തിയ പരാമര്‍ശം ശരിയായില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. എപി അബ്ദുള്ളക്കുട്ടി എംഎല്‍എയെ രാജിവയ്പ്പിക്കാന്‍ ഒരു നീക്കവും നടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സിഎന്‍ ബാലകൃഷ്ണന്‍ നടത്തിയ പരാമര്‍ശം പാര്‍ട്ടി വേദിയില്‍ ആകാമായിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആത്മവീര്യം കെടുത്തുന്ന ഇത്തരം പ്രസ്താവനകള്‍ ആരും നടത്തരുതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ചാലക്കുടിയില്‍ തോല്‍ക്കാന്‍ കാരണം പിസി ചാക്കോ മത്സരിച്ചതു കൊണ്ടാണെന്നാണ് ബാലകൃഷ്ണന്റെ പ്രസ്താവന.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :