തിരുവനന്തപുരം|
Last Modified വെള്ളി, 23 മെയ് 2014 (12:20 IST)
ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് മേല്‍ക്കൈ. ആറ്റിപ്ര വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ ശോഭ ശിവദത്താണ് വിജയിച്ചത്. രണ്ടാം സ്ഥാനത്ത് ബിജെപി എത്തിയപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തേക്കുപോയി.
ഇടുക്കി അടിമാലി ബ്ലോക്ക് പഞ്ചായത്ത് മുനിയറ വാര്‍ഡില്‍ ഇടത് സ്വതന്ത്രസ്ഥാനാര്‍ഥി രമ്യ റനീഷ് വിജയിച്ചു. മലപ്പുറം തിരുവാലി പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലും ഇടതുപക്ഷം വിജയിച്ചു. ഇടതുപക്ഷ സ്ഥാനാര്‍ഥി പ്രീതിയാണ് വിജയിച്ചത്. മലപ്പുറം വള്ളിക്കുന്ന് പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡില്‍ യുഡിഎഫിന്റെ സിറ്റിംഗ് സീറ്റ് എല്‍ഡിഎഫ് പിടിച്ചെടുത്തു. എം.ടി സജിതയാണ് ഇവിടെ വിജയിച്ചത്.
ഒറ്റപ്പാലം അനങ്ങനടി പഞ്ചായത്തിലെ കോട്ടക്കുളം വാര്‍ഡില്‍ യുഡിഎഫ് വിജയിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥി കെകെ റഷീദാണ് വിജയിച്ചത്. മലപ്പുറം ഒതുക്കുന്നല്‍ പത്താം വാര്‍ഡ് മുസ്ലീം ലീഗ് നിലനിര്‍ത്തി. പാലക്കാട് ചിറ്റൂര്‍ തത്തമംഗലം നഗരസഭ വടക്കത്തറ വാര്‍ഡില്‍ കോണ്‍ഗ്രസിലെ രാധാമണി 228 വോട്ടിന് ജയിച്ചു. തിരൂരങ്ങാടി പഞ്ചായത്തിലെ ഇരുപത്തി രണ്ടാം വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി ഹംസ വിജയിച്ചു.
അതേ സമയം കോട്ടയം പൂഞ്ഞാര്‍ പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപി അട്ടിമറി വിജയം നേടിയത് പഞ്ചായത്തില്‍ ഇരുമുന്നണികള്‍ക്കും തലവേദനയാകും. പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച സനല്‍ പിഎയാണ് 117 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഇവിടെ ജയിച്ചു കയറിയത്.
ആകെ പോള്‍ ചെയ്ത 717 വോട്ടില്‍ 319 വോട്ട് ബിജെപി നേടി. യുഡിഎഫിന് 203 വോട്ടുകളേ നേടാനായുള്ളൂ. എല്‍ഡിഎഫിന് 195 വോട്ടുകള്‍ ലഭിച്ചു. എല്‍ഡിഎഫ് അംഗമായിരുന്ന മനോജ് യുഡിഎഫിലേക്ക് കൂറുമാറിയതോടെയാണ് ഇവിടെ തെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
പഞ്ചായത്തില്‍ എല്‍ഡിഎഫ്- ആറ്,യുഡിഎഫ്- ആറ്, ബിജെപി- ഒന്ന് എന്നിങ്ങനെയാണ് കക്ഷി നില. പഞ്ചായത്ത് ഭരണത്തില്‍ ബിജെപിയുടെ നിലപാട് നിര്‍ണ്ണായകമാകും.