പൊതുപണിമുടക്കിനിടെ കട തുറന്ന വ്യാപാരിയുടെ ദേഹത്ത് നായ്ക്കുരണ പൊടി വിതറി
പൊതുപണിമുടക്കിനിടെ കട തുറന്ന വ്യാപാരിയുടെ ദേഹത്ത് നായ്ക്കുരണ പൊടി വിതറി. വ്യാപാരിവ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് കെപി ശ്രീധരന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇതേതുടര്‍ന്ന് ഇയാളെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിച്ചു. ഇതിനെതിരെ പ്രതിഷേധവുമായി വ്യാപാരി വ്യവസായി ഏകോപന സമിതി രംഗത്തെത്തി. ആക്രമണം നടത്തിയവരെ ഉടന്‍ അറസ്റ്റുചെയ്യണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് അബ്ദുള്‍ സലാം പറഞ്ഞു.