സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 28 മാര്‍ച്ച് 2022 (16:30 IST)
ആഹാരം ഒരു ചടങ്ങുപോലെയാണ് ആളുകള്‍ക്ക്. മൂന്നുനേരം ആഹാരം കഴിക്കുന്നെങ്കില്‍ ആ സമയം ഓര്‍ത്തുവച്ച് കഴിക്കുകയാണ് പതിവ്. വിശപ്പുണ്ടോ ഇല്ലയോ എന്നത് ഇവിടെ ഒരു വിഷയമല്ല. നിങ്ങള്‍ വിശപ്പില്ലാതെയാണ് ഭക്ഷണം കഴിക്കുന്നതെങ്കില്‍ അതിന്റെയര്‍ത്ഥം നിങ്ങളുടെ കുടല്‍ തലച്ചോറിന് നിര്‍ദേശം നല്‍കിയിട്ടില്ലെന്നാണ്. ഇത് ദഹനപ്രകൃയയെ കാര്യമായി ബാധിക്കാന്‍ സാധ്യതയുണ്ട്.
അതേസമയം ഭക്ഷണം കുഴിക്കുന്നതിന് മുന്‍പോ ശേഷമോ കൂടുതല്‍ വെള്ളം കുടിക്കാന്‍ പാടില്ല. ഇത് ദഹനരസങ്ങളെ നിര്‍വീര്യമാക്കുകയും ദഹനം ശരിയായി നടക്കാതെ വരുന്നതിനും കാരണമാകും.