അഭിറാം മനോഹർ|
Last Modified തിങ്കള്‍, 28 മാര്‍ച്ച് 2022 (14:32 IST)
ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്‌ത ദേശീയ പണിമുടക്കിൽ സർക്കാർ ഉദ്യോഗസ്ഥർ പങ്കെടുക്കരുതെന്ന് ഹൈക്കോടതി.
സർക്കാർ ജീവനക്കാർ പണിമുടക്കുന്നത് നിയമവിരുദ്ധമെന്ന് ചീഫ് ജസ്റ്റിസ് എസ് മണികുമാർ അധ്യക്ഷനായ ബെഞ്ച് ചൂണ്ടികാട്ടി. പണിമുടക്ക് ചോദ്യം ചെയ്‌തുകൊണ്ടുള്ള ഹർജിയിലാണ് ഉത്തരവ്.
സർവീസ് ചട്ടങ്ങൾ പ്രകാരം സർക്കാർ ജീവനക്കാർക്ക് പണിമുടക്കാൻ അവകാശമില്ലെന്ന് ഹൈക്കോടതി പറഞ്ഞു. പണിമുടക്കിയ ജീവനക്കാർക്കെതിരെ നടപടിയെടുക്കാത്തതിൽ കോടതി അതൃപ്‌തി പ്രകടിപ്പിച്ചു.സർക്കാർ ഇക്കാര്യത്തിൽ ഇന്ന് തന്നെ ഉത്തരവ് ഇറക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
കേന്ദ്രസർക്കാരിന്റെ തൊഴിലാളിവിരുദ്ധനയത്തിനെതിരെയാണ് തൊഴിലാളി സംഘടനകളുടെയും സ്വതന്ത്ര ദേശീയ തൊഴിലാളി ഫെഡറേഷനുകളുടെയും സംയുക്തവേദി ദ്വിദിന ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്‌തത്.