1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. kovalam Case

കോവളം സംഭവം: ദ്യശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തുന്നതറിഞ്ഞ് പൊലീസിന്റെ മനം മാറ്റം

Grade Si Suspended
കോവളത്ത് വിദേശിയെ തടഞ്ഞു നിര്‍ത്തി മദ്യം ഒഴിപ്പിച്ച സംഭവം ചര്‍ച്ചയാകുകയാണ്. മദ്യവുമായി പോയ സ്റ്റീഫന്‍ ആസ് ബര്‍ഗിനെ ഇന്നലെയാണ് പൊലീസ് തടഞ്ഞത്. മദ്യം വാങ്ങിയ ബില്‍ പൊലീസ് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ബില്ല് വാങ്ങാന്‍ വിട്ടുപോയകാര്യം പറഞ്ഞപ്പോള്‍ മദ്യം വലിച്ചെറിയാന്‍ പൊലീസ് നിര്‍ബന്ധിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് സ്റ്റീഫന്‍ രണ്ടു ഫുള്‍ ബോട്ടിലുകള്‍ പൊട്ടിച്ച് നിലത്തൊഴിച്ചു. ഒഴിക്കുമ്പോള്‍ ദൃശ്യങ്ങള്‍ ആരോ മൊബൈലില്‍ പകര്‍ത്തുന്നെന്നറിഞ്ഞ് മദ്യം കളയണ്ട സ്റ്റേഷനില്‍ പോയി ബില്ല് വാങ്ങിയാല്‍ മതിയെന്ന് പൊലീസ് പറയുകയായിരുന്നു. മദ്യം കളഞ്ഞ ശേഷം വിദേശി ബിവറേജില്‍ ചെന്ന് ബില്ലുവാങ്ങി പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കുകയും ചെയ്തു. 
അടുത്ത ലേഖനം
ആദ്യം പുതുവര്‍ഷം പിറന്നത് ഏത് രാജ്യത്ത്? 2022 നെ ഏറ്റവും അവസാനം വരവേറ്റത് ആര്?