ആദ്യം പുതുവര്‍ഷം പിറന്നത് ഏത് രാജ്യത്ത്? 2022 നെ ഏറ്റവും അവസാനം വരവേറ്റത് ആര്?

രേണുക വേണു| Last Modified ശനി, 1 ജനുവരി 2022 (12:30 IST)

ലോകം മുഴുവന്‍ പുതിയ വര്‍ഷത്തെ വരവേല്‍ക്കുന്ന തിരക്കിലാണ്. കോവിഡ് എന്ന മഹാമാരിയോട് പോരാടി ലോകമെമ്പാടുമുള്ള മനുഷ്യര്‍ 2022 ലേക്ക് കാലുകുത്തിയിരിക്കുകയാണ്. എല്ലാ രാജ്യത്തും ഒരേ സമയത്തല്ല പുതുവര്‍ഷം പിറന്നത്. ഏതാ രാജ്യത്താണ് ആദ്യം 2022 പിറന്നതെന്ന് അറിയുമോ? 2022 നെ അവസാനം വരവേല്‍ക്കുന്ന രാജ്യം ഏതാണ്?

പുതുവര്‍ഷം ആദ്യം പിറക്കുന്നത് ടോങ്ക, സമോവ, കിറിബത്തി തുടങ്ങിയ പസഫിക് ദ്വീപ് രാജ്യങ്ങളിലാണ്. ഇന്ത്യന്‍ സമയം ഡിസംബര്‍ 31 ഉച്ചകഴിഞ്ഞ് 3.30 ന് ഇവിടെ 2022 പിറന്നു. ന്യൂസിലന്‍ഡിലും ഇന്ത്യന്‍ സമയം ഡിസംബര്‍ 31 ഉച്ചകഴിഞ്ഞ് 3.30 നാണ് പുതുവര്‍ഷം പിറന്നത്.

അമേരിക്കയ്ക്ക് അടുത്തുള്ള ഹൗലന്‍ഡ്, ബേക്കര്‍ ഐലന്‍ഡ് എന്നീ ദ്വീപുകളിലാണ് 2022 അവസാനം പിറക്കുക. ഇവിടങ്ങളില്‍ ഇന്ത്യന്‍ സമയം ജനുവരി ഒന്ന് വൈകിട്ട് 5.30 നാണ് പുതുവര്‍ഷം പിറക്കുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :