തൊടുപുഴയില്‍ കഞ്ചാവ് കേസില്‍ വിദേശികള്‍ക്ക് തടവുശിക്ഷ

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 25 നവം‌ബര്‍ 2021 (19:26 IST)
തൊടുപുഴയില്‍ കഞ്ചാവ് കേസില്‍ വിദേശികള്‍ക്ക് തടവുശിക്ഷ. ജര്‍മന്‍ പൗരയായ അള്‍റിക്
റിറ്റ്ചര്‍, ഈജിപ്തുകാരന്‍ ആദില്‍ മുഹമ്മദ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. നാലുവര്‍ഷത്തെ കഠിന തടവാണ് ശിക്ഷ. കൂടാതെ പ്രതികള്‍ ഒരു ലക്ഷം രൂപ പിഴയും ഒടുക്കണം. പ്രതികളുടെ ഉടമസ്ഥതയിലുള്ള തേക്കടിയിലെ റിസോര്‍ട്ടില്‍ കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തിയതായി കണ്ടെത്തിയിരുന്നു. ഇവരില്‍ നിന്ന് ഹാഷിഷ് ഓയിലും പിടിച്ചെടുത്തിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :