1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Bus Charge Kerala News

സംസ്ഥാനത്ത് ഈ മാസം 31ന് സ്വകാര്യ ബസുടമകളുടെ സൂചനാ പണിമുടക്ക്

Bus Charge
സംസ്ഥാനത്ത് ഈ മാസം 31ന് സ്വകാര്യ ബസുടമകളുടെ സൂചനാ പണിമുടക്ക്. യാത്രനിരക്കും വിദ്യാര്‍ഥികളുടെ കണ്‍സെക്ഷന്‍ നിരക്കും വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് പണിമുടക്ക് നടത്തുന്നത്. ദൂര പരിധി നോക്കാതെ എല്ലാ പെര്‍മിറ്റുകളും പുതുക്കി നല്‍കണമെന്നും ആവശ്യമുണ്ട്. 
 
അടുത്ത മാസം ഒന്നു മുതല്‍ ഡ്രൈവര്‍ക്ക് സീറ്റ് ബല്‍റ്റും ബസില്‍ ക്യാമറ നിര്‍ബന്ധമാക്കിയതിലും ബസുടമകള്‍ക്ക് പ്രതിഷധമുണ്ട്. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ നവംബര്‍ 21 മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്നാണ് ബസുടമകള്‍ വ്യക്തമാക്കിയത്.
അടുത്ത ലേഖനം
ODI World Cup 2023: ലോകകപ്പ് ചരിത്രത്തിലെ വേഗതയേറിയ സെഞ്ചുറി ഇനി മാക്‌സ്‌വെല്ലിന്റെ പേരില്‍