രാമക്ഷേത്രം വരുന്നതില്‍ അതിയായ സന്തോഷം പങ്കുവച്ച് രാവണ ക്ഷേത്രത്തിലെ പൂജാരി

ശ്രീനു എസ്| Last Updated: ബുധന്‍, 5 ഓഗസ്റ്റ് 2020 (07:46 IST)
രാമക്ഷേത്രം വരുന്നതില്‍ അതിയായ സന്തോഷം പങ്കുവച്ച് രാവണ ക്ഷേത്രത്തിലെ പൂജാരി. രാമക്ഷേത്രം ഉയരുന്ന അയോധ്യയില്‍ നിന്ന് 650 കിലോമീറ്റര്‍ അകലെ ഗൗതം ബുദ്ധ നഗറിലെ ബിസ്‌റാഖിലാണ് പ്രസിദ്ധമായ രാവണന്റെ ക്ഷേത്രം ഉള്ളത്. ക്ഷേത്രത്തിലെ പൂജാരി മഹന്ത് രാംദാസാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

രാവണന്‍ ഇല്ലെങ്കില്‍ രാമനോ, രാമന്‍ ഇല്ലെങ്കില്‍ രാവണനോ പ്രസക്തിയില്ലെന്ന് മഹന്ത് രാംദാസ് പറയുന്നു. രാവണന്‍ അനേകം കഴിവുകളുള്ള ഒരു ബഹുമുഖ പ്രതിഭയായിരുന്നെന്നും ഇദ്ദേഹം പറയുന്നു. രാമനെ പോലെ രാവണനും മര്യാദ പുരുഷോത്തമന്‍ തന്നെയെന്ന് അദ്ദേഹം വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :