1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kottayam local news

കോട്ടയത്ത് കളിക്കുന്നതിനിടെ ഷാള്‍ കുരുങ്ങി പതിനൊന്നുകാരി മരിച്ചു

Kottayam
കോട്ടയത്ത് കളിക്കുന്നതിനിടെ ഷാള്‍ കുരുങ്ങി പതിനൊന്നുകാരി മരിച്ചു. പാത്താമുട്ടം കരിമ്പനക്കുന്നേല്‍ അതുല്യയാണ് മരിച്ചത്. വെള്ളുത്തുരുത്തി ഗവ യുപി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അതുല്യ.
 
മൃതദേഹം ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലാണ്. കഴിഞ്ഞ മാസം സമാനമായ രീതിയില്‍ കോഴിക്കോട് ഏഴുവയസുകാരന്‍ മരിച്ചിരുന്നു. ഊഞ്ഞാല്‍ കെട്ടാന്‍ ഉപയോഗിച്ച സാരിയിലാണ് അപകടമുണ്ടായത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
അടുത്ത ലേഖനം
സ്വപ്‌നയെ നിയമിച്ചത് ശിവശങ്കറിന്റെ ശുപാർശയിൽ: സസ്‌പെൻഷൻ ഉത്തരവ് പുറത്ത്