പാലക്കാട് ജില്ലയില്‍ പത്താംതരം, ഹയര്‍സെക്കന്ററി തുല്യതാ കോഴ്‌സുകളുടെ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ആരംഭിച്ചു
സംസ്ഥാന സാക്ഷരതാമിഷന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നടപ്പാക്കുന്ന പത്താംതരം, ഹയര്‍സെക്കന്ററി തുല്യതാ കോഴ്‌സുകളുടെ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ആരംഭിച്ചതായി സാക്ഷരതാമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിച്ചു. പഠിതാക്കള്‍ അവര്‍ രജിസ്‌ട്രേഷന്‍ നടത്തിയവരുമായി ബന്ധപ്പെടണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0491-2505179
അതേസമയം ജില്ലയിലെ വിവിധ പട്ടികവര്‍ഗ കോളനികളിലെ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് ജില്ലാ പഞ്ചായത്ത് പദ്ധതി പ്രകാരം 49 ടെലിവിഷനുകള്‍ വിതരണം ചെയ്തു. പദ്ധതിയുടെ ഉദ്ഘാടനം പുതുശ്ശേരി നടുപ്പതി കോളനിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ശാന്തകുമാരി നിര്‍വഹിച്ചു. പട്ടികവര്‍ഗ്ഗ വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസത്തിനായി ഊരുകളില്‍ തന്നെ ഏറ്റവും ഫലപ്രദമായി സൗകര്യം ഒരുക്കാന്‍ കഴിഞ്ഞെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.