അനുബന്ധ വാര്‍ത്തകള്‍
- പിടിവീഴുമെന്ന് മണത്തറിഞ്ഞു, പിടിയിലാകും മുൻപ് ജോളി വക്കീലിനെ ഏർപ്പെടുത്തി? ആവശ്യമറിയിച്ച് ലീഗ് നേതാവിനെ വിളിച്ചു
- ജോളിയുമായി അടുത്ത സൌഹൃദമെന്ന് ജോണ്സണ്, സിനിമയ്ക്കും വിനോദയാത്രയ്ക്കും പോയെന്ന് മൊഴി
- ജോളിക്ക് 11 കാമുകന്മാർ, 3 മൊബൈൽ ഫോൺ; അന്തംവിട്ട് നാട്ടുകാർ
- മോഹന്‍ലാല്‍ - ജീത്തു ജോസഫ് ചിത്രം ‘കൂടത്തായി കൊലക്കേസ്’ ?
- നുണ പരിശോധനയ്ക്ക് തയ്യാറെന്ന് ജോളി; ആ തെളിവ് കൂടി നിരത്തിയതോടെ പിടിച്ചു നിൽക്കാനാകാതെ കീഴടങ്ങൽ, കുറ്റസമ്മതം
'പെരുച്ചാഴിയെ കൊല്ലാനെന്ന് പറഞ്ഞാണ് മാത്യു സയനൈഡ് വാങ്ങിയത്'; താൻ നിരപരാധിയാണെന്ന് പ്രജുകുമാർ മാധ്യമങ്ങളോട്
കോടതിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് ഇയാൾ മാധ്യമങ്ങളോട് പ്രതികരിച്ചത്.
പെരുച്ചാഴിയെ കൊല്ലാനെന്നു പറഞ്ഞാണ് സയനൈഡ് വാങ്ങിയതെന്ന് കൂടത്തായി കൊലപാതകക്കേസിലെ പ്രതി പ്രജികുമാർ. കോടതിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് ഇയാൾ മാധ്യമങ്ങളോട് പ്രതികരിച്ചത്. പെരുച്ചാഴിയെ കൊല്ലാനാണെന്ന് പറഞ്ഞ് മാത്യുവാണ് തന്‍റെ കൈയിൽ നിന്ന് സയനൈഡ് വാങ്ങിയതെന്നും പ്രജികുമാർ പറഞ്ഞു. താൻ ഒരു തവണ മാത്രമാണ് മാത്യുവിന് സയനൈഡ് നൽകിയതെന്നും പ്രജികുമാർ പറഞ്ഞിരുന്നു.
പ്രജികുമാർ പറയുന്നതിലെ പൊരുത്തക്കേടുകൾ അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു. ഒട്ടേറെപ്പേർക്ക് ഇയാൾ സയനൈഡ് നൽകിയിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. മാത്യുവുമായി ദീർഘനാളായി ബന്ധമില്ലായിരുന്നുവെന്ന് പറഞ്ഞ പ്രജികുമാർ കേസിൽ അറസ്റ്റിലാകുന്നതിന് മുമ്പ് ഒരു മണിക്കൂറോളം മാത്യുവുമായി സംസാരിച്ചിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.