ജോളിയുമായി അടുത്ത സൌഹൃദമെന്ന് ജോണ്‍സണ്‍, സിനിമയ്ക്കും വിനോദയാത്രയ്ക്കും പോയെന്ന് മൊഴി

കോഴിക്കോട്| ശ്രീനിത വിമല്‍| Last Modified ബുധന്‍, 9 ഒക്‌ടോബര്‍ 2019 (21:19 IST)
കൂടത്തായി കൂട്ടക്കൊലക്കേസ് പ്രതി ജോളിയുമൊത്ത് സിനിമയ്ക്കും വിനോദയാത്രയ്ക്കും പോയിട്ടുണ്ടെന്ന് സുഹൃത്ത് ജോണ്‍സണ്‍. ജോളിയുമായി തനിക്ക് അടുത്ത സൌഹൃദമുണ്ടായിരുന്നു എന്നും ജോണ്‍സന്‍റെ മൊഴി.

ബി എസ് എന്‍ എല്‍ ജീവനക്കാരനായ ജോണ്‍സന്‍റെ സിം കാര്‍ഡായിരുന്നു ജോളി ഉപയോഗിച്ചിരുന്നത്. ജോളി ഒരു കൊലയാളിയാണെന്ന് തനിക്ക് അറിയില്ലായിരുന്നു എന്നും ജോണ്‍സണ്‍ പൊലീസിനോട് പറഞ്ഞു.

ജോളിക്ക് നിരവധി കാമുകന്മാരുണ്ടായിരുന്നെന്ന വിവരമാണ് ഒടുവില്‍ പുറത്തെത്തുന്നത്. എന്ത് പ്രശ്‌നമുണ്ടായാലും പരിഹരിക്കാന്‍ പ്രാപ്തിയുള്ളവരായിരുന്നു ഇവരെന്നാണ് വിവരം. സാമ്പത്തികമായ ഇടപാടുകളെല്ലാം ജോളി ഇവരുമായിട്ടായിരുന്നു ചര്‍ച്ച ചെയ്തിരുന്നതെന്നാണ് സൂചന.

സൗന്ദര്യത്തിന് പ്രാധാന്യം നല്‍കിയിരുന്ന ജോളി മിക്കപ്പോഴും ബ്യൂട്ടി പാര്‍ലറില്‍ പോയിരുന്നു. സമൂഹത്തിലെ ചില ഉന്നതരും ജോളിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നെന്നാണ് വിവരം. ദീര്‍ഘ നേരം മൊബൈല്‍ ഫോണില്‍ സംസാരിക്കുക പതിവായിരുന്നു. ജോളിക്ക് മൂന്ന് മൊബൈല്‍ ഫോണ്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഷാജുവും ഇക്കാര്യം പൊലീസിനോട് പറഞ്ഞിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :