1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. kollamm, chathannur, UDF, LDF

ചാത്തന്നൂര്‍ മണ്ഡലം പിടിച്ചെടുക്കാന്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി ഡോ. ശൂരനാട് രാജശേഖരന്‍

ചാത്തന്നൂര്‍ മണ്ഡലം പിടിച്ചെടുക്കാന്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി ഡോ. ശൂരനാട് രാജശേഖരന്‍

കൊല്ലം
കൊല്ലം ജില്ലയില്‍ കോണ്‍ഗ്രസ് അഭിമാന പോരാട്ടം കാഴ്ച്ചവെക്കുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് ചാത്തന്നൂര്‍. സി വി പത്മരാജന്‍, പ്രതാപവര്‍മ തമ്പാന്‍ എന്നീ നേതാക്കള്‍ പ്രതിനിധീകരിച്ച മണ്ഡലം ഏത് വിധേനയും ഇത്തവണ തിരിച്ച് പിടിക്കാനുള്ള തീവ്രശ്രമത്തിലാണ് യു ഡി എഫ്. എന്നാല്‍ ഇത്തവണയും മണ്ഡലം നിലനിര്‍ത്താനാകുമെന്ന ആത്മവിശ്വാസത്തിലാണ് സി പി ഐ.
 
തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഇതുവരെയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ സി പി ഐയ്ക്കാണ് ചാത്തന്നൂരില്‍ മുന്‍തൂക്കം. പുരുഷ വോട്ടര്‍മാരെക്കാള്‍ പത്തൊന്‍പതിനായിരത്തിലധികം സ്ത്രീ വോട്ടര്‍മാരുണ്ടായിട്ടും കഴിഞ്ഞ തവണ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ബിന്ദുകൃഷ്ണ പന്ത്രണ്ടായിരത്തിലധികം വോട്ടുകള്‍ക്ക് പരാജയപ്പെട്ടു എന്നതും ചാത്തന്നൂരില്‍ സി പി ഐയുടെ മുന്‍തൂക്കം വെളിവാക്കുന്നു. എന്നാല്‍ ഈ കണക്കുകളിലൊന്നും ആശങ്കയില്ലാതെയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. ശൂരനാട് രാജശേഖരന്‍ മണ്ഡലത്തില്‍ പ്രാചരണം നടത്തുന്നത്. നിലവിലെ എം എല്‍ എ ജി എസ് ജയലാലിനെ കഴിഞ്ഞ തവണ തുണച്ച സാമുദായിക ഘടകങ്ങള്‍ ഇത്തവണ ആവര്‍ത്തിക്കപ്പെടില്ലെന്നാണ് യു ഡി എഫ് കണക്കുകൂട്ടുന്നത്. 
 
വലിയ ഭൂരിപക്ഷം ഇല്ലെങ്കിലും ഇത്തവണയും മണ്ഡലം നിലനിര്‍ത്താനാകുമെന്നു തന്നെയാണ് എല്‍ഡിഎഫും ജയലാലും പ്രതീക്ഷിക്കുന്നത്. എസ്എന്‍ഡിപി താലൂക്ക് യൂണിയന്‍ പ്രസിഡന്റ് കൂടിയായ ഗോപകുമാറാണ് ഇവിടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്.
About Writer
സജിത്ത്
അടുത്ത ലേഖനം
തനിക്കെതിരെ കേസുകള്‍ ഒന്നുമില്ല; കേസുകള്‍ ഉള്ളത് വിഎസിന്റെ പേരില്‍, ആരോപണത്തില്‍ തെറ്റുപറ്റിയെന്ന് അദ്ദേഹം ജനങ്ങളോട് പറയണം: മുഖ്യമന്ത്രി