1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. AC explodes during maintenance at Sports Council

സ്പോര്‍ട്സ് കൗണ്‍സില്‍ ആസ്ഥാനത്ത് അറ്റകുറ്റപ്പണികള്‍ക്കിടെ എസി പൊട്ടിത്തെറിച്ചു, രണ്ടുപേര്‍ക്ക് പരിക്ക്

AC explodes during maintenance at Sports Council
തിരുവനന്തപുരം:സ്പോര്‍ട്സ് കൗണ്‍സില്‍ ആസ്ഥാനത്ത് അറ്റകുറ്റപ്പണികള്‍ക്കിടെ എസി പൊട്ടിത്തെറിച്ചു. അപകടത്തില്‍ പരിക്കേറ്റവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസിയില്‍ ഗ്യാസ് നിറയ്ക്കാന്‍ ടെക്‌നീഷ്യന്‍മാര്‍ എത്തിയിരുന്നു. അപ്പോഴാണ് അത് പൊട്ടിത്തെറിച്ചത്. ഗ്യാസ് സിലിണ്ടര്‍ കൈവശം വച്ചിരുന്ന ടെക്‌നീഷ്യന് ഗുരുതരമായി പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. 
 
ഓഫീസിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന ഒരു കാറിന്റെ ചില്ലുകളും സ്‌ഫോടനത്തില്‍ തകര്‍ന്നു. ഓഫീസിനും സാരമായ കേടുപാടുകള്‍ സംഭവിച്ചു. ആ സമയത്ത് ഓഫീസില്‍ നിരവധി ജീവനക്കാര്‍ ഇല്ലാതിരുന്നതിനാല്‍ വലിയൊരു ദുരന്തം ഒഴിവായി.
About Writer
ശ്രീനു എസ്
6 year in webdunia, areas of expertise - Politics, health, astrology.... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
മെയ് 16 ഓടെ കാലവർഷം ആൻഡമാനിൽ, കേരളത്തിന് അധികം കാത്തിരിക്കേണ്ടി വരില്ല