കൊല്ലത്ത് സര്‍ക്കാര്‍ ജീവനക്കാരി ആസിഡ് കുടിച്ച് ജീവനൊടുക്കി; ഭര്‍ത്താവിനെതിരെ പരാതി

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 31 ജനുവരി 2024 (11:54 IST)
കൊല്ലത്ത് സര്‍ക്കാര്‍ ജീവനക്കാരി ആസിഡ് കുടിച്ച് ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവിനെതിരെ ബന്ധുക്കളുടെ പരാതി. അഞ്ചല്‍ സ്വദേശിനി റീനാ ബീവിയാണ് കഴിഞ്ഞ ദിവസം ആസിഡ് കുടിച്ച് ജീവനൊടുക്കിയത്. ഭര്‍ത്താവില്‍ നിന്നുള്ള പീഡനം സഹിക്കവയ്യാതെയാണ് യുവതി ജീവനൊടുക്കിയതെന്നാണ് കുടുംബത്തിന്റെ ആരോപണം.

റബറിന് ഉറ ഒഴിക്കുന്ന ആസിഡ് കുടിച്ചാണ് യുവതി ജീവനൊടുക്കിയത്. ഇവര്‍ക്ക് ആറ് മാസം മുന്‍പ് സ്ട്രോക്ക് വരുകയും ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്നു പോകുകയും ചെയ്തിരുന്നു. ഇടമുളക്കല്‍ പെരുമണ്ണൂരിലെ വെറ്റിനറി സബ്സ് സെന്ററിലെ ഫീല്‍ഡ് അസിസ്റ്റന്റ് ആയിരുന്നു റീന ബീവി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :