Lok Sabha Election 2024: കൊല്ലം സീറ്റ് ആര്‍.എസ്.പിക്ക് തന്നെ; പ്രേമചന്ദ്രന്‍ വീണ്ടും സ്ഥാനാര്‍ഥിയാകും

രാജ്യം ശ്രദ്ധിക്കുന്ന എംപിയാണ് ഇപ്പോള്‍ കൊല്ലത്തുള്ളതെന്നും പ്രേമചന്ദ്രന്‍ അല്ലാതെ മറ്റാര്‍ക്കാണ് സീറ്റ് നല്‍കേണ്ടതെന്നും ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍ ചോദിച്ചു

NK Premachandran, Kollam, Lok Sabha Election 2024, RSP, UDF, Congress, Webdunia Malayalam
NK Premachandran
Last Updated: വ്യാഴം, 1 ഫെബ്രുവരി 2024 (15:03 IST)

NK Premachandran

Lok Sabha Election 2024: കൊല്ലം ലോക്‌സഭാ സീറ്റ് ആര്‍.എസ്.പിക്ക് തന്നെ നല്‍കാന്‍ യുഡിഎഫില്‍ ധാരണയായി. സിറ്റിങ് എംപി എന്‍.കെ.പ്രേമചന്ദ്രന്‍ തന്നെ സ്ഥാനാര്‍ഥിയാകും. ഔദ്യോഗിക പ്രഖ്യാപനം യുഡിഎഫിന്റെ സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയായ ശേഷം ആര്‍.എസ്.പി നടത്തും. കഴിഞ്ഞ രണ്ടു തവണയായി കൊല്ലം ലോക്‌സഭ സീറ്റ് യുഡിഎഫിനായി നിലനിര്‍ത്തുന്നത് ആര്‍.എസ്.പിയാണ്. എന്‍.കെ.പ്രേമചന്ദ്രന്‍ വീണ്ടും സ്ഥാനാര്‍ഥിയാകുന്നതില്‍ ആര്‍.എസ്.പിയിലോ യുഡിഎഫിലോ ആരും എതിര്‍ത്തില്ല.

രാജ്യം ശ്രദ്ധിക്കുന്ന എംപിയാണ് ഇപ്പോള്‍ കൊല്ലത്തുള്ളതെന്നും പ്രേമചന്ദ്രന്‍ അല്ലാതെ മറ്റാര്‍ക്കാണ് സീറ്റ് നല്‍കേണ്ടതെന്നും ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍ ചോദിച്ചു. ആര്‍.എസ്.പി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും പ്രേമചന്ദ്രന്റെ സ്ഥാനാര്‍ഥിത്വം അംഗീകരിച്ചു.


Read Here:
'തോറ്റു തോറ്റു മടുത്തു'; തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് സുരേന്ദ്രന്‍

2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒന്നര ലക്ഷത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പ്രേമചന്ദ്രന്‍ ജയിച്ചത്. സിപിഎം നേതാവും ഇപ്പോഴത്തെ ധനകാര്യ മന്ത്രിയുമായ കെ.എന്‍.ബാലഗോപാല്‍ ആയിരുന്നു എതിര്‍ സ്ഥാനാര്‍ഥി. പ്രേമചന്ദ്രന്‍ 4,99,667 വോട്ടുകള്‍ നേടിയപ്പോള്‍ ബാലഗോപാലിന് നേടാന്‍ സാധിച്ചത് 3,50,821 വോട്ടുകളാണ്. മൂന്നാം സ്ഥാനത്തെത്തിയ ബിജെപി സ്ഥാനാര്‍ഥി കെ.വി.സാബുവിന് 1,03,339 വോട്ടുകളും ലഭിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :