അനുബന്ധ വാര്‍ത്തകള്‍
- ചൈനയെ കുടുക്കിയ കൊറോണ വകഭേദമായ ബിഎഫ്-7 ഇന്ത്യയില്‍ സ്ഥിരീകരിച്ചു
- തലസ്ഥാന നഗരിയില്‍ ആദ്യമായി സ്ത്രീ നാടകോത്സവം
- 400 കോടി നേടിക്കൊടുത്ത 'കാന്താര' താരം ഋഷഭ് ഷെട്ടിക്ക് പ്രതിഫലമായി എത്ര കിട്ടി ?
- എസ്എസ്എല്‍സി പരീക്ഷകളുടെ ഫീസ് ഫൈനോടു കൂടി അടയ്ക്കാനുള്ള തീയതി നീട്ടി
- കോവിഡ് കുതിച്ചുയര്‍ന്നതിന് പിന്നാലെ ചൈനയില്‍ ചെറുനാരങ്ങയ്ക്ക് വില വര്‍ദ്ധിച്ചു
കൊല്ലത്ത് അമിത വേഗത്തിലെത്തിയ കാറില്‍ നിന്നും കണ്ടെത്തിയത് തോക്കും മാരകായുധങ്ങളും
കൊല്ലത്ത് അമിത വേഗത്തിലെത്തിയ കാറില്‍ നിന്നും കണ്ടെത്തിയത് തോക്കും മാരകായുധങ്ങളും. കൊല്ലം അഞ്ചലിലാണ് സംഭവം. അമിതവേഗത്തിലെത്തിയ കാര്‍ നിരവധി വാഹനങ്ങളെ ഇടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. പിന്നാലെ നാട്ടുകാര്‍ വാഹനത്തെ പിന്തുടര്‍ന്ന് തടഞ്ഞുനിര്‍ത്തുകയായിരുന്നു.
പിന്നാലെ പൊലീസില്‍ വിവരം അറിയിച്ചു. പൊലീസ് പരിശോധനയില്‍ കാറില്‍ നിന്നും തോക്കും വാള്‍ അടക്കമുള്ള ആയുധങ്ങളും കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ നൂറനാട് സ്വദേശികളായ ജിഷ്ണു, അജികുമാര്‍ എന്നിവര്‍ അറസ്റ്റിലായി.