ചൈനയെ കുടുക്കിയ കൊറോണ വകഭേദമായ ബിഎഫ്-7 ഇന്ത്യയില്‍ സ്ഥിരീകരിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 21 ഡിസം‌ബര്‍ 2022 (18:58 IST)
ചൈനയെ കുടുക്കിയ കൊറോണ വകഭേദമായ ബിഎഫ്-7 ഇന്ത്യയില്‍ സ്ഥിരീകരിച്ചു. വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഗുജറാത്തില്‍ രണ്ടു പേരിലും ഒഡീഷയില്‍ ഒരാള്‍ക്കുമാണ് കൊറോണയുടെ ഈ വകഭേദം ബാധിച്ചത്. അതിവേഗത്തില്‍ പടരുമെന്നതാണ് ഈ വൈറസ് വകഭേദത്തിന്റെ പ്രത്യേകത.

അതേസമയം യുഎസ്, യുകെ, ബെല്‍ജിയം, ജര്‍മനി, ഫ്രാന്‍സ് ഡെന്‍മാര്‍ക്ക് തുടങ്ങിയ രാജ്യങ്ങളില്‍ ഈ വകഭേദേം ഇതിനകം കണ്ടെത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച് നടപടിയെടുക്കാന്‍ കേന്ദ്രം സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും നിര്‍ദേശിച്ചിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :