സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 21 ഡിസംബര്‍ 2022 (12:13 IST)
കോവിഡ് കുതിച്ചുയര്‍ന്നതിന് പിന്നാലെ ചൈനയില്‍ ചെറുനാരങ്ങയ്ക്ക് വില വര്‍ദ്ധിച്ചു. വൈറ്റമിന്‍ സി അടങ്ങിയ പഴവര്‍ഗ്ഗങ്ങള്‍ തേടി പോവുകയാണ് ചൈനീസ് ജനത. കോവിഡിനെതിരെ പ്രതിരോധം തീര്‍ക്കാന്‍ ആണ് വൈറ്റമിന്‍ സി അടങ്ങിയ പഴങ്ങള്‍ക്ക് പിന്നാലെ ആളുകള്‍ പോകുന്നത്. നിലവില്‍ ചെറുനാരങ്ങ കച്ചവടം ദിവസം 30 ടണ്‍ വരെയെങ്കിലും ചൈനീസ് മാര്‍ക്കറ്റുകളില്‍ നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ ആഴ്ചകളില്‍ ഇത് 6 വരെയായിരുന്നു വ്യാപാരം. നാരങ്ങയുടെ വിലയും കുതിച്ചുയരുകയാണ് 500 ഗ്രാമിന് ഏതാണ് 12 രൂപയ്ക്കാണ് ഇപ്പോള്‍ വില്‍പ്പന നടക്കുന്നത്. മറ്റു പഴങ്ങള്‍ക്കും വില വര്‍ദ്ധിച്ചിട്ടുണ്ട്.