400 കോടി നേടിക്കൊടുത്ത 'കാന്താര' താരം ഋഷഭ് ഷെട്ടിക്ക് പ്രതിഫലമായി എത്ര കിട്ടി ?

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 21 ഡിസം‌ബര്‍ 2022 (15:10 IST)
'കാന്താര' എന്ന സിനിമയുടെ സംവിധായകനും നടനുമായ ഋഷഭ് ഷെട്ടിക്ക് ലഭിച്ച പ്രതിഫലത്തെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്.

16 കോടി ബജറ്റിലാണ് നിര്‍മ്മിച്ചത്.400 കോടിയിലധികം ബോക്‌സ് ഓഫീസ് കളക്ഷന്‍ നേടാനായ ചിത്രം നിര്‍മ്മിച്ചത് കെ ജി എഫ് സീരിസ് നിര്‍മ്മാതാക്കളായ ഹോംബാലെ ഫിലിംസ് ആണ്.ഋഷഭ് ഷെട്ടിക്ക് നാല് കോടി രൂപയാണ് പ്രതിഫലമായി ലഭിച്ചത്.ഫോറസ്റ്റ് ഓഫീസറായി എത്തിയ കിഷോറിന് ഒരു കോടി രൂപയാണ് പ്രതിഫലം.സുധാരകയായി അഭിനയിച്ച പ്രമോദ് ഷെട്ടിക്ക് 60 ലക്ഷവും നിര്‍മ്മാതാക്കള്‍ നല്‍കി.

സെപ്റ്റംബര്‍ 30നാണ് സിനിമ തിയേറ്ററുകളില്‍ എത്തിയത്. കര്‍ണാടകയില്‍ വലിയ വിജയമായതിന് പിന്നാലെ മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും റിലീസ് ചെയ്തു.

തിയേറ്ററുകളെ ഉത്സവപ്പറമ്പുകള്‍ ആക്കി മാറ്റിയ കാന്താര ഒടുവില്‍ ഒ.ടി.ടി എത്തിയപ്പോഴും വലിയ വിജയമായി മാറി. ജനുവരിയില്‍ ഇംഗ്ലീഷ് ഭാഷയിലും കാന്താര നെറ്റ്ഫ്‌ലിക്‌സില്‍ എത്തും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :