അനുബന്ധ വാര്‍ത്തകള്‍
- മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ചാണ്ടിയെ കണ്ണൂരില്‍ ആക്രമിച്ച കേസില്‍ രണ്ടു പ്രതികളെ തിരിച്ചറിഞ്ഞു
- മമ്മൂട്ടി കമ്പനിയുടെ ആദ്യ സിനിമ വിജയമായോ ?'റോഷാക്ക്' നേടിയത് കോടികള്‍ !
- റിസര്‍വ് ബാങ്ക് വീണ്ടും പലിശ നിരക്ക് ഉയര്‍ത്തി
- ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം 'മാന്‍ഡസ്' ചുഴലിക്കാറ്റായി മാറി
- പാലക്കാട് വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറും ബൈക്കും കത്തിനശിച്ച നിലയില്‍
ചാത്തമംഗലത്ത് അമ്മയുടെ മര്‍ദ്ദനമേറ്റ് 10 വയസ്സുകാരന് ഗുരുതര പരിക്ക്; മര്‍ദ്ദനം പതിവാണെന്ന് നാട്ടുകാര്‍
ചാത്തമംഗലത്ത് അമ്മയുടെ മര്‍ദ്ദനമേറ്റ് 10 വയസ്സുകാരനും ഗുരുതര പരിക്ക്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. മകന് വീണു പരിക്കേറ്റിട്ടുണ്ടെന്നും ആശുപത്രിയില്‍ കൊണ്ടുപോകണമെന്നും പറഞ്ഞ് കുട്ടിയുടെ അമ്മ അയല്‍വാസിയെ വിളിക്കുകയായിരുന്നു. പിന്നാലെ കുട്ടിയെ കുന്നമംഗലത്തെ ക്ലിനിക്കില്‍ പ്രവേശിപ്പിക്കുകയും പരിക്ക് ഗുരുതരമായതിനാല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയുമായിരുന്നു.
കുട്ടിയുടെ വലതുകാലില്‍ എട്ടുതയ്യലുകളാണ് ഉള്ളത്. കുട്ടിയുടെ പിതാവ് ഇവരോടൊപ്പം അല്ല താമസം. മാതാവ് കുട്ടിയെ നിരന്തരം മര്‍ദ്ദിക്കാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.