1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Reserve Bank News

റിസര്‍വ് ബാങ്ക് വീണ്ടും പലിശ നിരക്ക് ഉയര്‍ത്തി

Reserve Bank News
റിസര്‍വ് ബാങ്ക് വീണ്ടും പലിശ നിരക്ക് ഉയര്‍ത്തി. ബാങ്കുകള്‍ക്ക് നല്‍കുന്ന വായ്പയുടെ പലിശനിരക്കായ റിപോ നിരക്ക് 35 ബേസിസ് പോയിന്റാണ് ഉയര്‍ത്തിയത്. ഇതോടെ റിപോ നിരക്ക് 6.25 ശതമാനമായി. നാണ്യപ്പെരുപ്പം ഉയര്‍ന്ന് നില്‍ക്കുന്നതിലാണ് ഈ നടപടിയെന്ന് റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. 
 
ഉക്രൈന്‍-റഷ്യയുദ്ധം തീര്‍ത്ത സാമ്ബത്തിക പ്രതിസന്ധി, മാന്ദ്യത്തില്‍ നിന്നും രക്ഷനേടാന്‍ അമേരിക്ക ഡോളറിന്റെ പലിശ നിരക്ക് വര്‍ധിപ്പിച്ചത് എന്നിവയെല്ലാം ഇന്ത്യയ്ക്കും തിരിച്ചടികള്‍ നില്‍കിയിരിക്കുകയാണ്. നാണ്യപ്പെരുപ്പം പിടിച്ചു നിര്‍ത്താന്‍ പണലഭ്യത കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. ഇതോടെ ബാങ്കുകള്‍ സ്ഥിരനിക്ഷേപത്തിനുള്ള പലിശനിരക്ക് വീണ്ടും വര്‍ധിപ്പിക്കും.
അടുത്ത ലേഖനം
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം 'മാന്‍ഡസ്' ചുഴലിക്കാറ്റായി മാറി