1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Palakkad local News

പാലക്കാട് വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറും ബൈക്കും കത്തിനശിച്ച നിലയില്‍

Palakkad
പാലക്കാട് വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറും ബൈക്കും കത്തിനശിച്ച നിലയില്‍. ചന്ദ്രനഗറിലാണ് സംഭവം. ഭാരത് മാതാ സ്‌കൂളിന് പിന്‍വശത്തുള്ള ജ്യോതി നഗറില്‍ താമസിക്കുന്ന സിന്ധു, പ്രശാന്ത് എന്നിവരുടെ വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളാണ് കത്തി നശിച്ചത്. 
 
ഇന്നലെ രാത്രിയായിരുന്നു സംഭവം. ഇവരുടെ സഹോദരന്‍ രാജേഷിന്റെ വാഹനങ്ങളാണ് കത്തിനശിച്ചത്. പ്രദേശത്തെ സിസിടിവി കേന്ദ്രീകരിച്ച് കസബ പൊലീസ് അന്വേഷണം ആരംഭിച്ചു.
അടുത്ത ലേഖനം
ശബരിമല: വിവിധ ഭാഷകളിലെ വീഡിയോചിത്രങ്ങള്‍ പോലീസ് പുറത്തിറക്കി