1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kollam local news

മലിനജലം ഒഴുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം: യുവതിയെ അയല്‍വാസി കുത്തിക്കൊന്നു

Kollam
കൊല്ലത്ത് യുവതിയെ അയല്‍വാസി കുത്തിക്കൊന്നു. ഇന്നലെ രാത്രിയോടെയാണ് ഉളിയക്കോവില്‍ സ്വദേശിനിയായ അഭിരാമി കുത്തേറ്റ് മരിക്കുന്നത്. അയല്‍ വാസിയായ ഉമേഷ് എന്നയാളാണ് കൊലക്കുപിന്നില്‍. കുടുംബതര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. 
 
ഉമേഷിന്റെ വീട്ടില്‍ നിന്ന് മലിന ജലം അഭിരാമിയുടെ വീട്ടിലേക്ക് ഒഴുക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു പ്രശ്‌നം. വഴക്കിനിടയില്‍ പ്രകോപിതനായാണ് ഉമേഷ് അഭിരാമിയെ കുത്തിയത്. സംഭവത്തില്‍ ഉമേഷിനും അഭിരാമിയുടെ മാതാവിനും പരിക്കുണ്ട്. നിലവില്‍ ഉമേഷ് തിരുവനന്തുപുരം മെഡിക്കല്‍ കോളേജിലാണ്.
അടുത്ത ലേഖനം
യുട്യൂബ് പ്രേക്ഷകരെ കാണിയ്ക്കാൻ 2.4 കോടിയുടെ മെഴ്സിഡസ് കാർ കത്തിച്ച് വ്ലോഗർ, വീഡിയോ !