വെബ്ദുനിയ ലേഖകൻ|
Last Updated:
വെള്ളി, 30 ഒക്‌ടോബര്‍ 2020 (09:42 IST)
ഹൈദെരാബാദ്: മരുമകനെ കുത്തി കൊലപ്പെടുത്തിയ ശേഷം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി അമ്മായിഅമ്മ. ഉറങ്ങിക്കിടക്കുകയായിരുന്ന മരുമകനെ ഇവർ കുത്തി ക്കൊലപ്പെടുത്തുകയായിരുന്നു. യുവാവുമായി അവിഹിത ബന്ധം തുടരുന്നതിനായി 38 കാരിയായ യുവതി സ്വന്തം മകളെ യുവാവിന് വിവാഹം കഴിച്ച് നൽകുകയായിരുന്നു. എന്നാൽ പിന്നീട് ബന്ധം വഷളായതാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചത്.
അമ്മയുമായി ഭർത്താവിന് അവിഹിതബന്ധമുണ്ടെന്ന് മകൾ അറിഞ്ഞതോടെ ഇതേചൊല്ലി വഴക്ക് പതിവായിരുന്നു. ആത്മഹത്യയ്ക്ക് പ്രേരിപ്പിയ്ക്കുന്നതായി ചൂണ്ടിക്കാട്ടി മകളും മരുമകനും പൊലീസിൽ പരാതി നൽകിയതോടെ 38 കാരി ജയിലായിരുന്നു പിന്നീട് കേസിൽ ജാമ്യം നേടിയതോടെ മരുമകൻ തന്നെ ഇവരെ വീട്ടിലേയ്ക്ക് കൂട്ടികൊണ്ടുപോയി. യുവാവ് കുറ്റപ്പെടുത്തുന്നതും അക്രമിയ്ക്കുന്നതും പതിവായിരുന്നു എന്നും ശല്യം സഹിയ്കവയ്യാതെയാണ് കൊലപ്പെടുത്തിയത് എന്നുമാണ് 38കാരി പൊലീസിന് മൊഴി നൽകിയിരിയ്ക്കുന്നത്.